സ്വന്തം സ്വര്‍ണ്ണം മോഷ്ടിക്കാന്‍ സഹായം നല്‍കി വീട്ടമ്മ. മോഷണം നടപ്പിലാക്കിയ കാമുകന്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടിലെ അലമാരയില്‍രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്റെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ അവസരമൊരുക്കി കൊടുത്ത് വീട്ടമ്മ. സംഭവത്തില്‍ പ്രതി പിടിയിലായതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വിതുര മരുതാമല അടിപ്പറമ്പ സ്വദേശിയുടെ വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ ഉഴമലക്കല്‍കുളപ്പട വാലൂക്കോണം സുഭദ്രാഭവനില്‍ രാജേഷ് പിടിയിലായി.

വീട്ടമ്മയുമായി രഹസ്യബന്ധമുണ്ടായിരുന്നരാജേഷ് തനിക്ക് കാറുവാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്നും അത് കൊടുത്തില്ലെങ്കില്‍ രഹസ്യബന്ധംഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് രാജേഷിന് മോഷണ ത്തിനുളള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. രാജേഷ് വീട്ടമ്മയുമായി ഫോണിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇവരെ പല പ്രാവശ്യം ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു.

ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വര്‍ണ്ണത്തിന്റെ വിവരം ഇയാളെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച ഭര്‍ത്താവുമായി ആശുപത്രിയില്‍ പോവുമ്പോള്‍ വീട്ടില്‍ കടന്ന് മോഷണം നടത്താന്‍ അവസരമുണ്ടാക്കുകയും ചെയ്തു. പിന്‍വാതില്‍ തുറന്ന് വീട്ടിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. കൃത്യം നടത്തിയ ശേഷംതറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയുംവിതറിയിരുന്നു. ഗൃഹനാഥന്റെ അമ്മ വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരംഅറിയുന്നത്.

തുടര്‍ന്ന് വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെയുളളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തില്‍ വീട്ടില്‍ നിന്നുളള സഹായം കിട്ടിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ കളളി വെളിച്ചത്താ വുകയായിരുന്നു.

മോഷണ മുതലുകള്‍ തൊളിക്കോട്, ആര്യനാട്, വിതുര, തുടങ്ങിയ സ്ഥലങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വച്ചിരുന്നു. ഇതുപയോഗിച്ച് വാങ്ങിയ കാറും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →