സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. നിര്‍മ്മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 22 കാരിയെ നാലുതവണ പീഡിപ്പിച്ചതായി പരാതി. 2019 ജനുവരി -മാര്‍ച്ച് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നതെന്നാണ്   യുവതിയുടെ  പരാതി. സിനിമാ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍റണിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് . ആന്‍റണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആല്‍വിന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയതിനെ തുടര്‍ന്നാണ്  ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആല്‍വിന്‍ ആന്‍റണി ഒളിവില്‍ പോയിരുന്നു. പനമ്പിളളി നഗറിലുളള ഓഫീസിലും ഗസ്റ്റ്ഹൗസിലും വെച്ചാണ്  പീഡനം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും സിനിമയില്‍ അവസരം തേടിവന്ന യുവതി പണം തട്ടാന്‍ വേണ്ടി  തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ്  ആല്‍വിന്‍ ആന്‍റണിയുടെ വാദം. ഹര്‍ജി ഹൈ ക്കോടതി നാളെ പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →