പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് കാലവർഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് കാലവർഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കൺട്രോൾ റൂം തുറന്നു. സിവിൽ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തിൽ തുറന്ന കൺട്രോൾറൂമിൽ അന്വേഷണങ്ങൾക്കായി 1077 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് കൺട്രോൾ റൂം തുറന്നത്. കൂടാതെ കോവിഡ്, കാലവർഷം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം നിലവിലുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6778/Control-room.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →