കോതമംഗലം : രണ്ട് ദിവസം പഴക്കമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടത്.
വ്യാഴാഴ്ച പെയ്ത കനത്ത മഴയിലാണ് ഭൂതത്താൻ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്കിലൂടെ ജഡം ഒഴുകുന്നത്.
ജഡം കരയ്ക്കടുപ്പിക്കുവാൻ വനപാലകരെത്തി ശ്രമിച്ചുവെങ്കിലും കനത്ത അടിയൊഴുക്കുമൂലം സാധിച്ചില്ല. ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ ജഡാവശിഷ്ടം ജനവാസ മേഖലകളിലെത്താതിരിക്കുവാൻ ശ്രമം ആരംഭിച്ചതായി വനം വകുപ്പ് പറഞ്ഞു. നേര്യമംഗലത്തെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം കുറെ നാളുകളായി അതിരൂക്ഷമാണ്.