താൻ കോവിഡ് ബാധിതനല്ലെന്ന് ബാറ്റിംഗ് ഇതിഹാസം ബ്രയൻ ലാറ

പോർട് ഓഫ് സ്പെയിൻ: തന്റെ കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവാണെന്നത് വ്യാജ വാർത്തയാണെന്ന് ലാറ ട്വിറ്ററിലൂടെ അറിയിച്ചു.
തെറ്റായ ഈ വാർത്ത തനിക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ട നിരവധി പേരെ അത് പരിഭ്രാന്തരാക്കി. താൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായി എന്നത് മാത്രമാണ് വസ്തുത. പരിശോധനാ ഫലം നെഗറ്റീവാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി പേരാണ് ലാറ കോവിഡ് ബാധിതനാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →