ന്യൂഡല്‍ഹി: ഒക്ടോബറിൽ നടത്താനിരുന്ന പരമ്പരയാണ് കോവിഡിന് ശമനമില്ലാത്ത സാഹചര്യത്തിൽ മാറ്റിയിരിക്കുന്നത്. ഇരുരാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് പരമ്പര മാറ്റാനുളള തീരുമാനമുണ്ടായത്. ട്വൻറി 20 ലോകകപ്പിനു മുൻപ് പരമ്പര പൂർത്തിയാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് ലോകകപ്പ് തന്നെ മാറ്റി വച്ച സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും വെസ്റ്റിൻറിസ് ക്രിക്കറ്റ് ബോർഡും ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. എന്നാൽ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മാറ്റമുണ്ടാകില്ല.
ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വൻറി 20 പരമ്പര മാറ്റിവച്ചു
