അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരനാണെന്ന് കണ്ടെത്തി. കാസർകോട് സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജ്ജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യന്വേഷണ വിഭാഗം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിലാണ് തിങ്കളാഴ്ച, 03-08- 20 ന് ഭീകരാക്രമണം നടന്നത്.ഇരുപത്തി ഒൻപത് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 10 ഭീകരരും ഉൾപ്പെടും. മറ്റുള്ളവർ ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥന്മാരും ആണ്.
ഇജാസിൻറെ ഭാര്യ റാഹില അഫ്ഗാൻ ഏജൻസികളുടെ കസ്റ്റഡിയിലാണ്. ഭീകരർക്കെതിരെ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ പ്രത്യാക്രമണത്തിൽ 10 ഐഎസ് ഭീകരർ മരണപ്പെട്ടു അതിലൊരാൾ ഇജാസ് ആണെന്നാണ് റിപ്പോർട്ട് . കാസർകോട് ഐഎസ് റിക്രൂട്ട്മെൻറ് കേസിൽ ഐഎൻഎ അറസ്റ്റ് ചെയ്ത് പ്രതിയാണ് ഇജാസ് .