ജനിച്ചിട്ട് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുകണ്ടാമൃഗം വെള്ളത്തിലൊഴുകി പോയി. ഒഴുക്കില്‍പെട്ട കുഞ്ഞിനെ ചങ്ങാടത്തിലിരുന്ന വലിച്ച് കരകയറ്റി.

കസിരംഗ: കസിരംഗ ദേശീയോദ്യാനം പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ ഒഴുകിപ്പോയ കണ്ടാമൃഗത്തിന്റെ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് കണ്ടാമൃഗം ഒഴുകിപ്പോകുന്നത് കണ്ടത്. നാലു ദിവസം പ്രായമേ കണ്ടാമൃഗത്തിനുള്ളൂ. എത്രയും പെട്ടെന്ന് അമ്മയെ കണ്ടെത്തി അമ്മയുടെ അടുത്തെത്തിക്കാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു.

ജൂലൈ പതിനാറാം തിയതിയും ഇത്തരമൊരു കണ്ടാമൃഗക്കുഞ്ഞിനെ രക്ഷിച്ചിരുന്നു. അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

ശക്തമായ പ്രളയം നേരിടുന്ന അസമില്‍ 109 പേരാണ് മരണത്തിന് കീഴടങ്ങിയത്. ബീഹാര്‍, മിസോറം, അസം എന്നീ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു പേര്‍ പ്രളയദുരന്തത്തിലാണ്.

കസിരംഗ മുങ്ങിപ്പോയതോടെ രണ്ടു കണ്ടാമൃഗങ്ങളുള്‍പ്പടെ നിരവധി മൃഗങ്ങള്‍ ചത്തുപോയി. ഇതിനിടയില്‍ ഫോറസ്റ്റു ജീവനക്കാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞ രണ്ടാമത്തെ കണ്ടാമൃഗക്കുഞ്ഞാണിത്. ഈ പ്രളയത്തില്‍ രക്ഷപ്പെടുന്നതിന് പുലി ആടിന്റെ ഷെഡില്‍ അഭയം പ്രാപിച്ച ചിത്രവും മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →