റഷ്യ കൊവിഡ് വാക്‌സിന്‍ ഈ മാസംതന്നെ വിതരണം ചെയ്യും, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും മുന്‍ഗണന

മോസ്‌കോ: കൊവിഡ് വാക്‌സിന്‍ ഈ മാസംതന്നെ വിതരണം ചെയ്യാന്‍ റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. മോസ്‌കോയിലെ ഗവേഷണ കേന്ദ്രമായ ഗമാലേയ ഇന്‍സ്റ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ് മൊക്രോബയോളജി വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. ഇനി രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു.

വരുന്ന രണ്ടുമാസത്തിനുള്ളില്‍ രണ്ട് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം കണക്കുകൂട്ടുന്നതായും മന്ത്രി പറഞ്ഞു. കൊറോണ വൈറസിനെതിരേ ഒക്ടോബറില്‍ റഷ്യ വന്‍തോതില്‍ വാക്‌സിനേഷന്‍ കാംപയിന്‍ നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →