ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണം വഴിത്തിരിവില്‍; എഫ് ഐ ആറില്‍ അർജുന്‍ പ്രതി.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണകാരണമായ അപകടത്തിന്റെ സി ബി ഐ അന്വേഷണസംഘം കോടതിയ്ക്കുമുമ്പാകെ എഫ് ഐ ആര്‍ സമര്‍പിച്ചു. എഫ് ഐ ആറില്‍ കാറോടിച്ചിരുന്നത് അര്‍ജുനാണെന്നാണ്. ബാലഭാസ്‌കര്‍ ആ സമയത്ത് ഉറങ്ങുകയായിരുന്നു എന്നാണ് അവരുടെ കണ്ടെത്തല്‍.

2018 സെപ്റ്റംബര്‍ 25-നാണ് അപകടം സംഭവിച്ചത്. മംഗലാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. അവരുടെ അന്വേഷണത്തിനുശേഷം സ്വാഭാവിക അപകടമരണമെന്ന് കാണിച്ച് കേസ് അവസാനിപ്പിച്ചു. കേസില്‍ സാക്ഷി മൊഴി പറഞ്ഞത് കാറിനു പിന്നില്‍ വന്നിരുന്നുവെന്ന് പറയപ്പെടുന്ന കെ എസ് ആര്‍ ടി സിയുടെ ഡ്രൈവറായ അജിയായിരുന്നു. അജി കാറിന് അപകടം സംഭവിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. പിന്നീട് അയാള്‍ യു എ ഇ കോണ്‍സുലേറ്റു വഴി കോണ്‍സുലേറ്റിന്റെ ഡ്രൈവര്‍ ആയി. ഇതില്‍ സംശയമുണ്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നും ബാലഭാസ്കറിൻറെ അച്ഛൻ ഉണ്ണി ആവർത്തിച്ചു പറഞ്ഞു. തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മാധ്യമങ്ങളിൽ കണ്ട പടം തിരിച്ചറിഞ്ഞ കലാഭവൻ സോബി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഉണ്ണിയുടെ സംശയത്തിന് ആക്കം കൂട്ടി. അപകടം നടന്ന സ്ഥലത്ത് അത് സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തി. അപകടം നടന്ന സമയത്ത് മെഡിക്കൽ കോളേജിൽ ജോലിയുണ്ടായിരുന്നു ഡോക്ടർ ഫൈസലിന്റെ വെളിപ്പെടുത്തലും നിർണായകമായി. ഇപ്പോൾ കേസിന് സാക്ഷി മൊഴി നൽകിയ ഡ്രൈവർ അജി കോൺസുലേറ്റ് ഡ്രൈവർ ആയതെങ്ങനെയെന്ന സംശയം സംശയങ്ങള്‍ കൂട്ടുവാന്‍ കാരണമാകുന്നു. ഇതിനെപ്പറ്റി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →