അയോധ്യ : ആഗസ്ത് അഞ്ചിന് നടക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ഥസ്ഥാനത്തിന്റെ ഭൂമിപൂജയോടനുബന്ധിച്ച് ജനറല്‍ സെക്രട്ടറി ചമ്പത് റായി മാധ്യമങ്ങളോട് സംസാരിച്ചു. ഭാരതത്തിലെ പ്രമുഖമായ 36 പരമ്പരയിലെ സന്യാസിവര്യന്മാരടക്കം 175 ആളുകളാണ് അയോദ്ധ്യ മന്ദിരത്തിന്റെ ഭൂമിപൂജ കാര്യക്രമത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുള്ളത്. കൊറോണസാഹചര്യത്തില്‍ പ്രായം കണക്കിലെടുത്ത് ലാല്കൃഷ്ണ അദ്വാനി, മുരളിമനോഹര്‍ ജോഷി, മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. പല പ്രധാനികളും വന്നുചേര്‍ന്നിട്ടുണ്ട്. എല്ലാ വിശേഷ ക്ഷണിതാക്കളും തിങ്കളാഴ്ച വൈകുന്നേരം തന്നെ അയോദ്ധ്യയിലെത്തിച്ചേരുമെന്ന് ശ്രീ രാമജന്മഭൂമി തീര്‍ഥട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായി മാധ്യമങ്ങളോട് പറഞ്ഞു.
Many people have come here. VHP leader Dinesh Chand, mahants from ‘akhadas’ in Haridwar. All invitees will be here by tomorrow evening. RSS’ Mohan Bhagwat, Suresh Bhaiyyaji Joshi and others will come: Champat Rai, general secretary of Sri Ramjanmbhoomi Teerth Kshetra trust pic.twitter.com/EtRv3Lzrnf
— ANI UP (@ANINewsUP) August 3, 2020
ആരാധകരാരും ചടങ്ങില്‍ എത്തരുതെന്നും ദൂരദര്‍ശനില്‍ നടത്തുന്ന സംപ്രേക്ഷണം കാണാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു.

