ഭുവനേശ്വര്‍: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സി’ന്റെ മനുഷ്യരിലെ പരീക്ഷണം വിവിധ സംസ്ഥാനങ്ങളിലെ എട്ട് ഇടങ്ങളില്‍ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ 27ന് ഒഡീഷയിലെ പിജിഐഎംഎസില്‍ പൂര്‍ത്തിയായി. ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18നും 55നും ഇടയില്‍ പ്രായക്കാരായ 375 പേരാണ് ആദ്യഘട്ടത്തില്‍ പങ്കെടുക്കുന്നത്. 17ന് ആരംഭിച്ച പരീക്ഷണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 50 പേര്‍ പങ്കെടുത്തു. പരീക്ഷണഫലം ശുഭസൂചനയാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. സവിത വര്‍മ പറഞ്ഞു.
ഭുവനേശ്വറില്‍ എസ്‌യുഎം ആശുപത്രിയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലുമാണ് നടക്കുന്നത്. ഇവിടേയും പരീക്ഷണം കഴിഞ്ഞ 17ന് ആരംഭിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് 14 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യത്തെ 50 പേര്‍ക്ക് ശക്തികുറഞ്ഞ ഡോസ് ആണ് നല്‍കുക. സുരക്ഷിതമാണെന്നു കണ്ടാല്‍ ശക്തികൂടിയത് അവര്‍ക്ക് തുടര്‍ന്ന് നല്‍കും. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് 3500 പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

