മെല്‍ബണ്‍ : എറണാകുളം ആലുവ സ്വദേശി ഡോക്ടര്‍ ബെഞ്ചമിന്റെ മകന്‍ അമിത് ബെഞ്ചമിനെ(27) മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടു. അമിത് മള്‍ട്ടിമീഡിയ കഴിഞ്ഞ് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു.
എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റാണ് എ സി ബെഞ്ചമിന്‍. തിങ്കളാഴ്ച രാവിലെ മകനുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വിളിക്കുകയോ വിളിച്ചാല്‍ ഫോണെടുക്കുകയോ ചെയ്തില്ല. തുടര്‍ന്ന് മെല്‍ബണിലുള്ള ബന്ധു മുഖേന പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്ന് വീടു തുറന്നു നോക്കിയപ്പോള്‍ കിടക്കയില്‍ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. പോലീസ് നടപടികള്‍ക്ക് ശേഷം സംസ്‌കരിക്കാനാണ് തീരുമാനം. അമ്മ അനില എതാനും വര്‍ഷം മുമ്പാണ് മരിച്ചത്. വിവാഹിതനല്ല.

