തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷം; 5 പോലീസുകാർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം : തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിന് രൂക്ഷത. പുല്ലുവിളയിലെ വൃദ്ധസദനത്തിൽ 35 പേർക്കാണ് കൊറോണ രോഗം ബാധിച്ചത്. അവിടത്തെ എല്ലാ അന്തേവാസികളേയും പരിശോധനയ്ക്ക് വിധേയമാക്കും. നഗരത്തിലെ ബണ്ട് കോളനിയിൽ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശവും ക്ളസ്റ്ററാകാനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച 5 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരും ഇതിലുള്‍പ്പെടുന്നു. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ഉദയപുരം വാർഡും കണ്ടൈൻമെന്റ് സോൺ ആക്കി. തിരുവനന്തപുരത്തെ ശനിയാഴച 320 പേരാണ് രോഗബാധിതയായത്. 114 പേർ രോഗ വിമുക്തരായി. ജില്ലയിൽ ഇതുവരെ 3043 പേരാണ്. ചികിത്സയിലുള്ളത്.

പോലീസുകാരിൽ കൂടുതല്‍ കൊറോണരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി തന്നെ മാർഗനിർദേശം പുറത്തിറക്കി. 50 വയസ്സിന് മുകളിൽ പ്രായമുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്. രോഗം ബാധിച്ച പോലീസുകാരുടെ ചികിത്സയില്‍ ശ്രദ്ധിക്കണെന്നും മാർഗനിർദ്ദേശത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ 90 പോലീസുകാർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 61 പേർ രോഗം വിമുക്തരായി. രണ്ട് പോലീസുകാർക്ക് രോഗം ബാധിച്ചതോടെ രണ്ടു ദിവസത്തേക്ക് പോലീസ് ആസ്ഥാനം അടച്ചിട്ടു. സ്റ്റേഷന്‍ അണുവിമുക്തമാക്കിയതിനുശേഷമെ തുറക്കുകയുള്ളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →