കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആര്‍എസ്എസ്എസിനോടുപമിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ .            ‌

അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥനും സിപിഎംനും കോടിയേരിക്കുമെതിരെ വിമര്‍ശനവുമായി എത്തി. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെ ടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു കൂടിയതിനെ ചൂണ്ടിക്കാണിച്ചാണ് കോടിയേരി വിമര്‍ശിച്ചത്. ഇതിനെതിരെ ഹരിപ്പാടിനോട് ചേര്‍ന്നുളള എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ശബരീനാഥന്‍ മറുപടി പറഞ്ഞത്.

കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ ശ്രീ കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം കണ്ടു. എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസ് കാരനായി ചിത്രീകരിക്കാനുളള ഒരു വ്യഗ്രത കാണാം. തന്‍റെ ഭാഗം ന്യായീകരിക്കുവാന്‍ വേണ്ടി ലോകസഭാ തെരഞ്ഞെടുപ്പിലെ ചില കണക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. 2016 ല്‍ ഹരിപ്പാട്ടു നിന്ന് മത്സരിച്ചപ്പോള്‍ ചെന്നിത്തലക്ക് കിട്ടിയ വോട്ടിനേക്കാള്‍ 14,535 വോട്ടുകള്‍ 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കുറഞ്ഞു.  2016ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി രാജിന് കിട്ടിയതിനേക്കാള്‍ 13,253 വോട്ട് ബിജെപിക്ക അധികമായി കിട്ടുകയും ചെയ്തു. ഇത് വിരല്‍ ചൂണ്ടുന്നത്  ആര്‍എസ്എസിന്‍റെ  ഹൃദയതുടിപ്പായ നേതാവാണ്   ചെന്നിത്തല എന്നതാണ്.           

ഈ ലോജിക്കനുസരിച്ച ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ ഹരിപ്പാടിനോട് ചേര്‍ന്നുളള സമാന സ്വഭാവമുളള ഓണാട്ടുകര പ്രദേശത്തെ രണ്ടുനിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേണ്‍ ഞാന്‍ ചുവടെ ചേര്‍ക്കുന്നു. കായംകുളം (യുവപ്രതിഭ എംഎല്‍എ സിപിഎം) 2016 നിയമസഭ എല്‍ഡിഎഫ് 72,956 എന്‍ഡിഎ 20,00. 2019 ലോകസഭ എല്‍ഡിഎഫ് 62,370 .എന്‍ഡിഎ 31,160. കരുനാഗപ്പള്ളി (ആര്‍.രാമചന്ദ്രന്‍എംഎല്‍എ സിപിഐ)  
2016 നിയമസഭ എല്‍ഡിഎഫ് 69,902,     എന്‍ഡിഎ 19,115.. 2019 ലോകസഭ എല്‍ഡിഎഫ് 58,523എന്‍ഡിഎ 34111.എന്‍ഡിഎയ്ക്ക് 11650 വോട്ട് കൂടി. ഈ അടിസ്ഥാനത്തില്‍ കായംകുളത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10586 വോട്ട് കുറഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക് 11660 വോട്ട് കൂടി. കരുനാഗപ്പളളിയില്‍ ലോകസഭാ തെരഞ്ഞടുപ്പില്‍  11379വോട്എട്ല്‍ ഡിഎഫിന് കുറഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക് 14996 വോട്ട് കൂടി. പിന്നെ പറ‍ഞ്ഞുപോകുമ്പോള്‍ എല്‍ഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ആറ്റിംങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിങ്ങളുടെ 24216 വോട്ട് കുറഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക്  14787 വോട്ട് കൂടുതല്‍ കിട്ടി. അതേപോലെ ചിറയിന്‍കീഴില്‍ 17042 വോട്ട്   എല്‍ഡിഎഫിന് കുറഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക് 13351 വോട്ടുകള്‍ കൂടി. അങ്ങയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ആര്‍എസ്എസ്  ഹൃദയത്തുടിപ്പുളള ആളുകളാണോ കായംകുളം കരുനാഗപ്പളളി, ചിറയിന്‍കീഴ്, ആറ്റിംങ്ങലില്‍ നിന്ന് വിജയിച്ച  എല്‍ഡിഎഫ്  എംഎല്‍എമാര്‍. ഞാന്‍ എന്തായാലും അങ്ങനെ പറയില്ല. പ്രതിപക്ഷം ഉന്നയയിച്ച പ്രധാന ആരോപണങ്ങള്‍ (സ്പ്രിംഗ്ലര്‍,   ഇ-മൊബിലിറ്റി, സ്പേസ് പാര്‍ക്ക് നിയമനം പമ്പമണലൂറ്റ് , ബെവ്ക്യു ശബരിമല, വിമാനത്താവളം ,പാലത്തായി ) എന്നിവയ്ക്ക് വ്യകതമായ മറുപടി നല്‍കുവാന്‍ ഇതുവരെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.       

ഈ വി,ഷയത്തില്‍ നിങ്ങളുടെ  ഇടയില്‍ തന്നെ ഭിന്നത ഉണ്ടെന്നുളളത് സിഐടിയു നേതാവായ ശ്രി ആനത്തലവട്ടം ആനന്ദന്‍ ഇ-മൊബിലിറ്റി വിഷയത്തില്‍ ചാനലില്‍ പറഞ്ഞ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ സ്റ്റേറ്റ‍ഡ്              നിലപാടുകളുകള്‍ക്കെതിരെ നിങ്ങളുടെ ഭരണ സംവിധാനം തിരിയുമ്പോള്‍ തിരുത്തല്‍ ശക്തിയായിട്ടാണ്  പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത് . ആ തിരുത്തലുകള്‍ നടത്താതെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുവാന്‍ ദുഷ് പ്രചരണങ്ങളുമായി പ്രതിപക്ഷ നേതാവിനേയും പ്രതിപക്ഷത്തേയും ആക്രമിക്കാന്‍ വരുന്നതില്‍ ഒരു കാര്യവുമില്ല.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →