ജെറുശലേം: ജോര്‍ദ്ദാനില്‍ ഭക്ഷ്യ വിഷബാധയേറ്റ് 8 യസുകാരന്‍ മരിച്ചു. 826 പേര്‍ക്ക് വിഷബാധ ഉണ്ടായി. ശ്വാസ തടസം നേരിട്ട എട്ടുവയസുകാരന്‍ മുഹമ്മദ് ആബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോര്‍ദ്ദാനിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം. പഴകിയ മാംസം ഉപയോഗിച്ച് ഉണ്ടാക്കിയ ഷവര്‍മ്മ കഴിച്ചതാണ് ഭക്ഷ്യ വിഷബാധക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ലോക്ക്ഡൗണില്‍ പൂട്ടിയിട്ടിരുന്ന കട ഈയിടെ തുറന്നപ്പോള്‍ തങ്ങളുടെ സ്പെഷല്‍ ഐറ്റമായ ഷവര്‍മ്മ വിലകുറച്ചുവില്‍ക്കുന്നതായി പരസ്യപ്പെടുത്തിയിരുന്നു. അതുകേട്ട് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് വിഷബാധയേറ്റത്. കടയുടമ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റുചെയ്തു. വിഷബാധയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

