തിരുവനന്തപുരം: കുളത്തൂരില്‍ പൊഴിയൂര്‍ സ്വദേശിയായ അജിതിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളിലൂടെ പുറത്തുവന്നു. സ്ഥലത്തെ ഫൈനാന്‍സ് ഉടമയായ ജയചന്ദ്രനാണ് യുവാവിനെ മര്‍ദ്ദിച്ചത്. അജിത് തനിക്ക് കിട്ടാനുളള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ മര്‍ദ്ദിച്ചതെന്നാണ് ആരോപണം.
ജയചന്ദ്രന്‍ ഫൈനാന്‍സ് സ്ഥാപനം നടത്തുന്ന ആളാണ്. മുപ്പതി നായിരം രൂപ അടച്ചാല്‍ ഒരു ലക്ഷം രൂപ തിരികെ ലഭിക്കുമെന്ന് പറഞ്ഞ് തന്നില്‍നിന്ന് പണം വാങ്ങിയിയിരുന്നതായി അജിത് പറയുന്നു. എന്നാല്‍ താന്‍ പണം നല്‍കാനില്ലെന്നും ഇയാള്‍ സ്ഥിരം ശല്ല്യക്കാരനായതിനാലാണ് മര്‍ദ്ദിച്ചതെന്നും ജയചന്ദ്രന്‍ ഫറയുന്നു. കളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവാണ് ജയചന്ദ്രന്‍.

