റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗം; ആ “പക്ഷികൾ” സുരക്ഷിതമായി അംബാലയിൽ ഇറങ്ങി എന്ന് രാജ് നാഥ് സിംഗ്‌.

ന്യൂഡല്‍ഹി: റഫാൽ യുദ്ധവിമാനങ്ങൾ അംബാല വിമാനത്താവളത്തിൽ ഇറങ്ങി. ഏറെ കാത്തിരിപ്പിനൊടുവിൽ റഫാൽ വിമാനങ്ങൾ ഇന്ത്യൻ പട്ടാളത്തിന്റെ ഭാഗമായി. രാജ്യത്തിന്റെ സൈനീക ചരിത്രത്തിലെ നിർണായകമായ നാഴികകല്ലാണ് ഫാൽ യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് എന്ന് രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിയത്. അഞ്ച് റഫാൽ വിമാനങ്ങൾക്ക് അകമ്പടിയായി രണ്ട് സുഖോയ് Su-30MKI യുദ്ധവിമാനങ്ങളുമുണ്ട്.

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലിറങ്ങുന്നു

ഒരു സീറ്റുള്ള മൂന്നു വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ടു റഫാൽ വിമാനങ്ങളാണ് ആദ്യഘട്ടത്തിലെത്തിയിരിക്കുന്നത്. ദസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. ഇന്ത്യൻ വ്യോമസേനയിലെ 17-ാം നമ്പർ സ്ക്വാഡ്രനായ ഗോൾഡൻ ആരോസിനാണ് റഫാൽ വിമാനങ്ങളുടെ ചുമതല. ഗ്രൂപ്പ് ക്യാപ്റ്റൻ ഹർ കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുവാൻ നേതൃത്വം നൽകിയത്.

10 ടൺ ഭാരമുള്ള റഫാലിന്റെ പരമാവധി വേഗത 2223 കിലോമീറ്ററാണ്. 24, 500 കിലോഗ്രാം വരെ ഭാരം വഴിക്കാൻ കഴിയുന്ന ഇതിന് രണ്ട് എഞ്ചിനുകളാണുള്ളത്. 59000 കോടി രൂപയാണ് ഇതിന്റെ വില.

Share
അഭിപ്രായം എഴുതാം