കൊച്ചി: സ്വർണക്കടത്ത് കേസിൽ ഭീകരപ്രവർത്തനം ആയി ബന്ധമുണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ കോടതി എൻ ഐ എ നോട് ആവശ്യപ്പെട്ടു. വ്യാജ വിരുദ്ധ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യുവാന്‍ എൻഐഎ-ക്ക് കോടതി അനുമതി നൽകി. സ്വപ്ന സുരേഷിൻറെ ജാമ്യ ഹർജി പരിഗണിക്കുന്ന സമയത്താണ് കോടതി ഭാഗത്തുനിന്ന് നിർദേശമുണ്ടായത്. സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണന ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കേസിൽ തീവ്രവാദം തെളിയിക്കുന്ന ഒരു രേഖകളും എൻ ഐ എ യ്ക്ക് ലഭിച്ചിട്ടില്ലെന്നും എന്നും തീവ്രവാദബന്ധമില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകൾ എൻ ഐ എയുടെ കയ്യിലുണ്ടെന്ന എന്ന വസ്തുത പരിശോധിക്കാനാണ് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

