മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? പൂനെയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഉത്തരം നല്‍കുന്നു

പൂനെ: മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? ഏവരേയും കുഴക്കിയ ചോദ്യമായിരുന്നു അത്. പ്രസവശേഷം പലവിധ രോഗങ്ങള്‍ മാതാവില്‍നിന്ന് കുഞ്ഞിലേക്കു പകര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പൂനെയിലെ സൂസന്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തിലൂടെ വ്യക്തമായ ഉത്തരം നമുക്ക് ലഭിച്ചിരിക്കുകയാണ്. സാധാരണ ചുമ, തുമ്മല്‍, തൊട്ടടുത്തുനിന്നുള്ള സംസാരം ഇത്തരത്തിലാണ് രോഗാണുവ്യാപനം നടക്കുന്നത് എന്നായിരുന്നു നേരത്തെ നാം മനസിലാക്കിയിരുന്നത്.

കൊവിഡ് മഹാമാരി നാടൊട്ടുക്ക് പടര്‍ന്നുപിടിച്ചതോടെ ആശുപത്രികളില്‍ പ്രസവത്തിന് എത്തുന്ന ഗര്‍ഭിണികളില്‍ കൊറോണ ടെസ്റ്റ് നടത്തണമെന്ന നിഷ്‌കര്‍ഷയുണ്ട്.

പൂനെയിലെ സൂസന്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ നെഗറ്റീവായ ഒരു ഗര്‍ഭിണിക്ക് പ്രസവത്തിന് ഒരാഴ്ച മുമ്പ് പോസിറ്റീവായി. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം പോസിറ്റീവാവുകയും കൊവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിന്‍സ്‌റ്റോം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തു. കുട്ടിയെ മറ്റൊരു വാര്‍ഡിലാണ് കിടത്തിയിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റായ കുഞ്ഞ് പിന്നീട് ഭേദമാവുകയും മാതാവിനൊപ്പം ആശുപത്രി വിടുകയും ചെയ്തു.

മാതാവില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ചയെ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനനത്തിന് തൊട്ടുമുമ്പോ ശേഷമോ രോഗാണുക്കള്‍ മാതാവില്‍നിന്ന് കുഞ്ഞിലേക്ക് വ്യാപിക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഇത് മുലപ്പാലിലൂടെയോ ഗര്‍ഭശയത്തില്‍വച്ചോ ആവാം. എന്നാല്‍, ഗര്‍ഭാശയത്തില്‍ സ്ഥിതിചെയ്യുന്ന കുഞ്ഞിലേക്കും മാതാവില്‍നിന്ന് കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോ. ഗൈനക്കോളജിസ്റ്റ് അരതി കിനികര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →