സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് തമിഴ് നടി വിജയലക്ഷ്മി അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനൊടുക്കുകയാണെന്നറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാശ്രമം. നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പാണങ്കാട്ട് പാടൈയുടെ ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയലക്ഷ്മി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവര്‍ക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലുമാസമായി സീമാനും പാര്‍ട്ടി അണികളും തന്നെ അപമാനിക്കുകയാണ്. കുടുംബത്തെയോര്‍ത്താണ് ഇതുവരെ പിടിച്ചുനിന്നത്. താന്‍ രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക കഴിച്ചു. അല്‍പസമയത്തിന് ശേഷം രക്തസമ്മര്‍ദം കുറയുമെന്നും താന്‍ മരിക്കുമെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് വിജയലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതെന്റെ അവസാന വിഡിയോ ആണെന്ന് നടി ലൈവില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →