തൃശ്ശൂർ ജില്ലയില്‍ ശനിയാഴ്ച (25.07.2020) 36 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 27 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ; ഇരിങ്ങാലക്കുട നഗരസഭയിലും മൂരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക് ഡൗണ്‍;

തൃശ്ശൂർ: തൃശ്ശൂരില്‍ ശനിയാഴ്ച (25-07- 2020), പുതിയതായി രോഗം ബാധിച്ചവര്‍ 36 ആണ്. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 37 പേര്‍ രോഗമുക്തരായി. 411 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 5 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. ഇതുവരെ നിരീക്ഷണത്തിലുള്ളവര്‍ 13,388 ആണ്. ഇതുവരെ രോഗം ബാധിച്ചവര്‍ 1093 ആണ്. ഇരിങ്ങാലക്കുട നഗരസഭയിലും മൂരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട കെ. എസ്. ഇ. യിലെ 12 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2 ബി എസ് എഫ് ജവാന്മാര്‍ക്കും രോഗബാധ. കെ എല്‍ എഫ് ക്ലസ്റ്റിലെ രണ്ട് പേര്‍ക്ക് രോഗബാധ. ഗവ. മെഡിക്കല്‍ കോളജില്‍ 20 ഡോക്ടര്‍മാരടക്കം 60 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനിലാണ്.

പുതിയ കണ്ടൈന്റ്‌മെന്റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം.

  • താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും
  • കയ്പമംഗലം പഞ്ചായത്തിലെ 21-ാം വാര്‍ഡ്
  • മറ്റത്തൂര്‍ പഞ്ചായത്തിലെ (6,7,14,15) വാര്‍ഡുകള്‍
  • എടത്തുരുത്തി പഞ്ചായത്തിലെ 9-ാം വാര്‍ഡ്
  • പോര്‍ക്കുളം പഞ്ചായത്തിലെ 10-ാം വാര്‍ഡ്
  • വലപ്പാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ്
  • കടപ്പുറം പഞ്ചായത്തിലെ 6,7, 10 വാര്‍ഡുകള്‍
  • മാള ഗ്രാമപഞ്ചായത്തിലെ (7, 8, 9, 10, 11, 14, 15, 17, 20) വാര്‍ഡുകള്‍
  • ഏറിയാട് പഞ്ചായത്തിലെ 4-ാം വാര്‍ഡ്
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →