വാഷിംങ്ങ്ടണ് ഡിസി: റോബർട്ട് ഇ ലീ അടക്കമുള്ള പത്ത് കോൺഫെഡറേറ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുവാനാണ് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകിയത്. അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോളിലെ പ്രതിമകളാണ് നീക്കുക .
വൻ ഭൂരിപക്ഷ ത്തോടെയാണ് ബിൽ ജനപ്രതിനിധി സഭ അംഗീകരിച്ചത്. ഇനി സെനറ്റിൽ പാസാകണം. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇവിടെ മുൻതൂക്കം.
ഇരു സഭകളും പാസാക്കിയാലും ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവയ്ക്കണം. എന്നാൽ പ്രതിമ നീക്കുന്നതിനോട് ട്രംപിന് യോജിപ്പില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

