കൊച്ചി: സ്വർണക്കള്ളക്കടത്തു കേസിനെ ബന്ധപ്പെടുത്തി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകുവാന്‍ എന്‍ ഐ എ നിർദ്ദേശം നല്‍കി.
സ്വര്‍ണക്കടത്തുകേസില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റംസിന് കൊടുത്ത അതേ മൊഴി തന്നെയാണ് എന്‍ ഐ എ യ്ക്ക് കൊടുത്തത്. കള്ളക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന സരിത്തിന്റെ മൊഴി ശിവശങ്കര്‍ തള്ളി. സ്വപ്‌നയും സരിത്തുമായി ഉള്ള സുഹൃത് ബന്ധമല്ലാതെ സ്വര്‍ണകള്ളക്കടത്തിനെ പറ്റി ഒന്നുമറിയില്ല എന്നും ശിവശങ്കര്‍ മൊഴിയില്‍ പറഞ്ഞു. വിദേശയാത്രയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് നോക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിന്റെ മൊഴികളിലെ വ്യക്തതക്കുറവു കൊണ്ടുതന്നെയാണ് വീണ്ടും ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് വിളിപ്പിച്ചത്.
സ്വര്‍ണക്കടത്തു സമയത്തെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്ത് 21 വരെ സരിത്തിനെ എന്‍ ഐ എയുടെ റിമാന്‍ഡിലെടുക്കുവാന്‍ കോടതി ഉത്തരവ് നല്‍കി. കോവിഡ് പരിശോധനയ്ക്ക് ശേഷം സരിത്തിനെ റിമാന്‍ഡ് തടവിലേക്ക് മാറ്റും.
എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യും. സ്വര്‍ണക്കള്ളക്കടത്തിനുവേണ്ടി 100 കോടി കള്ളപ്പണം സമാഹരിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സമാഹരിച്ച പണം ഹവാല ശൃംഖല വഴി വിദേശങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം.

