തൃശൂര്‍ കരുണ വറ്റാത്ത ജനപ്രതിനിധിക്ക് പൗരാവലിയുടെ ആദരവ്

തൃശൂര്‍ : കരുണ വറ്റാത്ത ജനപ്രതിനിധിയായ മാടക്കത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സാവിത്രി രാമചന്ദ്രനെ മാടക്കത്തറ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണയോഗം ഗവ. ചീഫ് വിപ് അഡ്വ കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൌണ്‍ കാലത്ത് നാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാതെ പോയ അന്യ സംസ്ഥാന തൊഴിലാളിയായ വിജയ് യുടെ ഭാര്യ മഞ്ജുവിനെ പ്രസവത്തിന് ആശുപത്രിയില്‍ കൂട്ടിരുന്നതിനോടൊപ്പം പ്രസവ ശുഷ്രൂഷകള്‍ക്കായി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന പരിചരിക്കാന്‍ തയ്യാറായതിനോട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തതിനാലും ആരും സഹായിക്കാനില്ലാതെ വന്ന അവസ്ഥ ആയതിനാലും സാവിത്രി രാമചന്ദ്രന്‍ അവര്‍ക്ക് കൂട്ടിരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവര്‍ക്കും മാതൃക തീര്‍ക്കുകയാണ് സാവിത്രി രാമചന്ദ്രന്‍ എന്ന് അദ്ദേഹം പറഞ്ഞു. 36 വര്‍ഷം കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരിയായിരുന്ന സാവിത്രി രാമചന്ദ്രന്‍. അതിനുശേഷമാണ് പതിമൂന്നാം വാര്‍ഡ് മെമ്പറായി വിജയിച്ചത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിഎസ് വിനയന്‍ അധ്യക്ഷതവഹിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →