തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തെ കൊറോണ രോഗചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി.

തൃക്കാക്കര : തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഒരു മരണവും രേഖപ്പെടുത്തി. മരിച്ച ആനി ആന്റണിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. 143 അന്തേവാസികളാണ് ഇവിടെയുള്ളത്. എല്ലാവരും 60-നും 90-നും ഇടക്ക് പ്രായമുള്ളവരാണ്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. അതുകൊണ്ട് ഇതിനെ ഒരു പ്രത്യക ആശുപത്രിയാക്കി മാറ്റി. മുഴുവന്‍ നേരവും ഒരു ഡോക്ടറെ നിയോഗിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇവിടെ നിയോഗിക്കുമെന്നും ഒരു ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ര്‍േപ്പെടുത്തുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →