തിരുവനന്തപുരം: തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് 11 മാസത്തെ സൗജന്യ പരിശീലന പരിപാടി നടത്തും. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്‌ളീഷ്, കണക്ക്, ജനറൽ നോളഡ്ജ് എന്നിവയിലാണ് പരിശീലനം. പ്രതിമാസം ആയിരം രൂപ സ്‌റ്റൈപ്പന്റും സൗജന്യ പഠന സാമഗ്രികളും നൽകും. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 18നും 27നുമിടയിലായിരിക്കണം പ്രായം. താത്പര്യമുളളവർ ആഗസ്റ്റ് 20നകം സബ് റീജ്യണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്. സി, എസ്. ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ cgctvmkerala@gmail.com ലോ ബയോഡേറ്റ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8304009409.
തിരുവനന്തപുരം പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് 11 മാസത്തെ സൗജന്യ പരിശീലനം
