കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അനുവാദമില്ലെന്നുമുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥന്മാരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ക ഴിഞ്ഞുവെന്നാണ് സ്ഥലംമാറ്റത്തിന് കാരണമായി പറയുന്നത്. ഇവര്‍ക്കു പകരമായി 8 ഉദ്യോഗസ്ഥന്മാര്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇതിനോടകം സ്വര്‍ണകള്ളക്കടത്തു കേസില്‍ 16 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഈ സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കും.
എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ അറസ്റ്റു ചെയ്തു.