കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ഉയരുന്നു. അതീവ ജാഗ്രത!!

എറണാകുളം : ആലുവയിലും സമീപ പഞ്ചായത്തുകളിലും നാളെ കര്‍ഫ്യൂ. എറണാകുളം തൃക്കാക്കര കരുണാലയത്തിലെ 3 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധര്‍ അടക്കം 140 അന്തേവാസികള്‍ കരുണാലയത്തില്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ വയോജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.

ഒരു കൗണ്‍സിലര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ക്ക് കൊറോണ രോഗം ബാധിച്ചത്. മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ക്വാറന്റൈന്‍ ലംഘിച്ചതിനാണ് കേസെടുത്തത്. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രി രണ്ടുദിവസത്തേക്ക് അടച്ചു . 5 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ നിരീക്ഷണത്തില്‍.

സംസ്ഥാനത്ത് നാല് കൊറോണ മരണം കൂടിയുണ്ടായി. കണ്ണൂര്‍ കോഴിക്കോട് കാസര്‍കോട് കൊല്ലം ജില്ലകളിലാണ് കൊറോണ മരണം. .സമ്പര്‍ക്കത്തിലൂടെ 656 പേര്‍ക്ക് കൊവിഡ് . നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി അടച്ചു. ബസ് കണ്ടക്ടര്‍ക്ക് കൊറോണ വന്നതിനെത്തുടര്‍ന്നാണ് ബസ് സ്റ്റാന്‍ഡ് അടച്ചത്. ഈ മാസം 14ന് ജോലിക്കെത്തിയിരുന്നു. ലക്ഷണങ്ങള്‍ പ്രകടമായത് മൂന്നു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →