മനാമ: എയർ ഇന്ത്യ എക്സ് പ്രസിന് 85 ദിനാർ ആയിരുന ടിക്കറ്റ് നിരക്ക് 106 ദിനാറായി ഉയർത്തി. 21 ദിനാറിന്റെ വർദ്ധനവാണ് ഓരോ ടിക്കറ്റിലും ഇനി ഉണ്ടാവുക.
കമ്പനി അധികൃതരാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. 2020 ജൂലൈ 28 നാണ് ഇനി കൊച്ചിയിലേയ്ക്ക് സർവ്വീസ് നടത്തുക. വിമാന സർവീസ് നടത്തുന്നതിനുള്ള ചിലവ് വർദ്ധിച്ച സാഹചര്യത്തിലാണ് നിരക്ക് ഉയർത്തിയത്.
വന്ദേ ഭാരത് മിഷൻ കേരളത്തിലേയ്ക്കുള്ള നാലാം ഘട്ടം അവസാനിച്ചു. ഇതുവരെ 3398 പേരാണ് മിഷന്റെ ഭാഗമായി ഇവിടെ നിന്നും കേരളത്തിലെത്തിയത്. നിലവിൽ കേരളത്തിലേയ്ക്കുള്ള യാത്രക്കാരുടെ തിരക്കിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

