കോവിഡ് പ്രതിരോധത്തിനിടെ മരണമടയുന്ന സൈനികരെ വീര മൃത്യു ഗണത്തിൽപ്പെടുത്തുവാൻ തീരുമാനം

ന്യൂ ഡല്‍ഹി: കൊവിഡ് 19 ഡ്യൂട്ടിക്കിടെ മരണമടയുന്ന സൈനികരെ രാജ്യത്തിനായി വീരമൃത്യൂ വരിച്ചവരായി കണക്കാക്കുവാന്‍ തത്വത്തില്‍ തീരുമാനമായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച സേനകളുടെ നിർദ്ദേശത്തിന് കേന്ദ്രത്തിന്റെയും ആഭ്യന്തര മന്ത്രാലയ ത്തിന്റെയും തത്വത്തിൽ അനുമതി ലഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ഇത്തരത്തിൽ മരണമടയുന്നവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പറയുന്നു. കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടെ മരിച്ച സൈനികരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം ധന സഹായം ബാങ്കുകൾ വഴി വിതരണം ചെയ്യും. ഇതിലേക്ക് ധനസഹായം നൽകുവാൻ താൽപ്പര്യമുള്ളവർക്കായി സർക്കാർ വെബ് പോർട്ടലും തയ്യാറാക്കി കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →