അന്റാര്‍ട്ടിക്ക: നേച്ചർ ക്ലൈമറ്റ് ചേഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അന്റാർട്ടിക്കയിലെ മഞ്ഞുമലകളിലും കാനഡയിലെ ആർട്ടിക് ദ്വീപ സമൂഹങ്ങളിലെ ക്യൂൻ എലിസബത്ത് ദ്വീപുകളിലുമാണ് ഹിമക്കരടികൾ ഏറെയും അധിവസിക്കുന്നത്.
2100 ഓടെ ലോകത്ത് ഒരിടത്തും ഹിമ കരടികൾ പുതിയതായി ജനിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. ആഗോള താപനത്തിന്റെ ഭാഗമായി ധ്രൂവ പ്രദേശങ്ങളിൽ അതിവേഗതയിൽ മഞ്ഞ് ഉരുകുകയാണ്. ഇത് മൂലം ഇര തേടുവാനുള്ള സാഹചര്യം ഇല്ലാതാവും . വലിയ ശരീരമുള്ള ഇവയ്ക്ക് കുറച്ച് ഭക്ഷണവുമായി അനധികകാലം ജീവിക്കുവാനാകില്ല. വേനൽ കാലത്ത് മഞ്ഞ് ഉരുകുമ്പോൾ ഇര തേടൽ മതിയാക്കി മഞ്ഞ് കാലത്ത് സീൽ ഉൾപെടയുള്ള ജീവികളെ ഭക്ഷിക്കുകയാണിവ.
വരുന്ന 80 വർഷത്തിനുള്ളിൽ ഇവയെ കണ്ടുവരുന്ന ലോകത്തെ 13 മേഖലകളിൽ 12 ഇടത്തും ഇവയുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു. അഥവ ഇനി ശേഷിച്ചാൽ ക്യൂൻ എലിസബത്ത് ദ്വീപിൽ മാത്രമായും ഇവയുടെ സാന്നിധ്യം ഉണ്ടാവൂ.

