ധക്ക: കൊവിഡ്- 19 വ്യാപനം ശക്തമായ ബംഗ്ലാദേശില്‍ ചൈനീസ് ഔഷധനിര്‍മാണ കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ട ട്രയലിന് സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷണത്തിനായി ചൈനയ്ക്ക് പുറത്തുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിനോവാക്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് തങ്ങളുടെ രാജ്യത്തെ കൊവിഡ് രോഗികളില്‍ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത്. 4200 രോഗികളെ തിരഞ്ഞെടുത്ത് അതില്‍ പകുതി പേരിലാണ് മരുന്ന് പരീക്ഷിക്കുക. ട്രയല്‍ അടുത്തമാസം ആരംഭിക്കും. ധക്കയിലെ ഏഴ് ആശുപത്രികളിലായാണ് പരീക്ഷണം.