ലണ്ടന്‍: ഈ വർഷം മധ്യത്തോടെ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് നീട്ടി വയ്ക്കുവാൻ ഐ സി സി തീരുമാനിച്ചത്. തിങ്കളാഴ്ച ചേർന്ന ബോർഡ് മീറ്റിംങ്ങിലാണ് തീരുമാനം.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നുവെങ്കിലും ഐ സി സി അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഈ വർഷത്തെ മത്സരം ഇന്ത്യയിൽ നടത്തണമെന്ന നിലപാടിലായിരുന്നു ഐ സി സി. ഇവിടെയും രോഗവ്യാപനം ഏറിയതോടെയാണ് മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്.
2021 ഒക്ടോബറിലും, നവംബറിലുമായി മത്സരം നടത്തുവെന്നും ഐ സി സി അറിയിച്ചിട്ടുണ്ട്. മറ്റ് ടൂർണമെന്റുകളിലും ഐ.സി.സി. മാറ്റം വരുത്തിയിട്ടുണ്ട്.

