കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ ക്വാറന്റീനില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 24 പേരേ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡോക്ടര്‍മാര്‍ക്കു പുറമേ 16 സീനിയര്‍ നഴ്സുമാര്‍, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്സിന് ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരോഗ്യവകുപ്പ് അധികൃതര്‍ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →