കൊച്ചി: നാല് മലയാള സിനിമകള്‍ക്ക് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്റേയും ന്യൂജനറേഷന്‍ സംവിധായകന്റേയും ചിത്രങ്ങളുടെ നിര്‍മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തല്‍. മൊത്തം നാല് ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം ഉപയോഗിച്ചു. അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് പണം സിനിമാമേഖലയില്‍ എത്തിച്ചത്. കസ്റ്റംസും എന്‍ഐഎയും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ഫൈസല്‍ ഫരീദിനെ രണ്ടുദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ദുബയ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ഫൈസല്‍ നാടുവിടുമെന്ന സംശയത്തെ തുടര്‍ന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

