കാസിരംഗ: പ്രളയക്കെടുതി രൂക്ഷമായ അസമില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ കാസിരംഗ ദേശീയ പാര്‍ക്കിലെ പ്രളയ ജലത്തില്‍ നിന്ന് നീന്തിയെത്തിയ കാണ്ടാമൃഗം ദേശീയപാതയില്‍ തളര്‍ന്ന് കിടന്ന് ഉറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
A rhino have strayed out near bandar dhubi area at Bagori Range yesterday and taking rest near NH37. The DRIVE OUT Operation is being carried out to guide the rhino to park. Our staffs along with @nagaonpolice are guarding the area. Drive Slow.@ParimalSuklaba1 @RandeepHooda pic.twitter.com/3avQXbqtHF
— Kaziranga National Park & Tiger Reserve (@kaziranga_) July 18, 2020
കാസിരംഗ ദേശീയ പാര്‍ക്കിന്റെ 95 ശതമാനവും വെള്ളത്തിനടിയിലാണ്. നൂറു കണക്കിന് വന്യമൃഗങ്ങളാണ് ഇവിടെ നിന്നു പലായനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയ ജലത്തില്‍ നീന്തിയെത്തുന്ന മാനുകളുടെയും കാണ്ടാമൃഗങ്ങളുടെയുമൊക്കെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.കനത്ത പ്രളയത്തില്‍ 76 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നൂറോളം മൃഗങ്ങളെ രക്ഷപെടുത്തിയതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ദേശീയ പാര്‍ക്ക് ഉള്‍പ്പെടുന്ന 430 സ്വകയര്‍ കിലോമീറ്ററോളം വെള്ളത്തിനടിയിലായി. അടുത്ത ഗ്രാമങ്ങളിലേക്ക് നിരവധി മൃഗങ്ങളാണ് അഭയം തേടിയെത്തിയിരിക്കുന്നത്.

