ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ലഖ്‌നോ- ആഗ്ര ഹൈവേയില്‍ ഞായറാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ബിഹാറിലെ ദര്‍ഭാങ്കയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പൊലീസും പൊതുജനങ്ങളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →