ഡല്‍ഹിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടുമരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫിസിനു മുന്നിലെ അണ്ണാനഗര്‍ ചേരിയില്‍ വന്‍തോതിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളത്. ഒരു വീട് പൂര്‍ണമായി തകര്‍ന്നുവീണു. ഈ വീട് പൂര്‍ണമായി ഒഴുകിപ്പോയി.

വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ ആളപായമില്ല. മഴക്കെടുതിമൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടത്തരം പാലങ്ങള്‍ക്കു മുകളില്‍ വരെ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ബസ്, ടാക്‌സി ഗതാഗതം മുടങ്ങി. ഡല്‍ഹിയില്‍ സാധാരണ ജനജീവിതം അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →