ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് 40 ബില്യണ്‍ ഡോളറെത്തിയെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയുടെ വിദേശ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചുവരുന്നതിന്റെ സൂചന കൂടിയാണിത്. നിക്ഷേപകര്‍ക്ക് ഉറപ്പുള്ള വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിങ്കപ്പൂരില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം എത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 14.67 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സിങ്കപ്പൂരില്‍ നിന്ന് ഇന്ത്യയിലെ വിവിധ കമ്പനികളിലേക്ക് എത്തിയത്. മൗറീഷ്യസ് (8.24 ബില്യണ്‍ ഡോളര്‍), നെതര്‍ലാന്‍ഡ്സ് (6.5 ബില്യണ്‍ ഡോളര്‍), യുഎസ് (4.22 ബില്യണ്‍ ഡോളര്‍), കെയ്‌മെന്‍ ദ്വീപുകള്‍ (3.7 ബില്യണ്‍ ഡോളര്‍), ജപ്പാന്‍ (3.22 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (1.89 ബില്യണ്‍ ഡോളര്‍) എന്നിവിടങ്ങളില്‍നിന്നും യഥാക്രമം നിക്ഷേപങ്ങളെത്തി.

