മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമായിരുന്നു കൊലപാതകം നടന്നത്. അമ്മയോടൊപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെയാണ് ബലാത്ക്കാരശ്രമത്തിനിടെ 19 കാരിയായ യുവതി കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയത്.
ഭർത്താവിനോടൊപ്പം താനയിൽ താമസിക്കുകയായിരുന്നു യുവതി . ഗർഭിണിയായതിനെ തുടർന്ന് ലോക് ഡൗൺ സമയത്ത് അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ പ്രസവം നടന്നു.
അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാൾ യുവതിക്ക് നേരെ ബലാത്ക്കാരത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്ത യുവതി ഇയാളുടെ ജനനേന്ദ്രിയം ചവിട്ടി പരിക്കേൽപ്പിച്ചു. രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ യുവതിയെ ആക്രമിക്കുവാൻ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുഞ്ഞിനെ സുരക്ഷിതമാക്കിയ ശേഷം ഇയാളെ മർദ്ദിച്ച് അവശനാക്കിയ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.