മുക്കത്ത് 10 കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍

പാലക്കാട്: 10 കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശികളായ ചന്ദ്രശേഖരന്‍ (31), സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൂളപ്പൊയിലില്‍ മുക്കം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. പൂളപ്പൊയില്‍ താമസിച്ചിരുന്ന വാടകവീട് കേന്ദ്രീകരിച്ച് ഇരുവരും കഞ്ചാവി കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി പൊലീസ് പരിശോധിച്ചെങ്കിലും ഇവരെ കിട്ടിയില്ല. പുലര്‍ച്ചെ കഞ്ചാവുമായി ബൈക്കില്‍ എത്തിയപ്പോഴാണ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →