ശിവശങ്കര്‍ സരിത്തുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി. എന്നാല്‍ ശിവശങ്കറിനെതിരെ നടപടി എടുക്കാറായിട്ടില്ല എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവശങ്കര്‍ സരിത്തുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി. ഏപ്രില്‍ 19-നും ജൂണ്‍ 1-നുമിടയില്‍ സരിത് ശിവശങ്കറിനെ 14 തവണ വിളിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് മറ്റൊരു വിധത്തിലാണ്. ശിവശങ്കറിനെതിരെ നടപടി എടുക്കാറായിട്ടില്ല, ആരോപണങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ട് അന്വേഷിക്കും എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഹില്‍ട്ടണ്‍ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും താമസരേഖകളും കസ്റ്റംസ് ശേഖരിച്ചു. ജൂലൈ 1,2 ദിവസങ്ങളില്‍ ഹോട്ടലിലെ മുറി ബുക്ക് ചെയ്തതാരെന്ന് അന്വേഷണമാരംഭിക്കും. 4 പേരാണ് മുറിയെടുത്ത് താമസിച്ചിരുന്നത് എന്നാണ് രജിസ്റ്ററില്‍ നിന്ന് ലഭിച്ച വിവരം. ഇതേ സമയത്തു തന്നെ എന്‍ ഐ എ അരുവിക്കരയിലെ സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തി. രണ്ടു ഫോണുകള്‍ പിടിച്ചെടുത്തു. രക്ഷപ്പെടുന്നതിനു മുമ്പ് ഭാര്യയെ ഏല്‍പിച്ചിരുന്ന ഫോണുകളായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →