ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ 19കാരിക്ക് ജീവന്‍ നഷ്ടമായി. കര്‍ണാടി ഫാത്തിമ എന്ന യുവതിയാണ് മരിച്ചത്. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ് ഗുണ്ടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ശനിയാഴ്ചയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ റെന്ത്ചിന്താലയില്‍ ജൂലൈ മൂന്നിനാണ് സംഭവം.
മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ ചില യുവാക്കള്‍ മാസ്‌ക് ധരിക്കാത്തത് ഫാത്തിമയുടെ പിതാവ് യലമണ്ടാല ചോദ്യംചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കള്‍ യലമണ്ടാലയെ വടി ഉപയോഗിച്ച് ആക്രമിച്ചു. ഇതിനിടെ പിതാവിനെ രക്ഷിക്കാന്‍ ഫാത്തിമ എത്തി. തലയ്ക്ക് അടിയേറ്റ ഫാത്തിമയെ ഗുണ്ടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. ഫാത്തിമയുടെ പിതാവിന്റെ പരാതിയില്‍ നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

