രാജ്യത്ത് വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പേര് വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം വ്യവസായികൾക്ക് നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഉൽപ്പന്നങ്ങളുടെ നിർമ്മാണ രാജ്യം ഏതെന്ന് വ്യക്തമാക്കുവാൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സർക്കാർ നിർദ്ദേശം. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ്പ് ഡീൽ, ലെൻസ് കാർട്ട്, ജിയോ മാർട്ട് എന്നി കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ഡൽഹിയിലായിരുന്നു യോഗം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്കുള്ള ഉൽപ്പന്നങ്ങളിൽ ഒക്ടോബർ ഒന്ന് മുതലും നിർദ്ദേശം നടപ്പിലാക്കണം.

അതിർത്തി പ്രദേശങ്ങളിൽ വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായതോടെ ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന വാദം ശക്തമായതോടെയാണ് നിയമം കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്.

ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഇത് ഏത് രാജ്യത്ത് നിർമ്മിച്ചതാണന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാറില്ല . എന്നാൽ ഉപയോക്താക്കള്‍ ഇത്തരം കാര്യങ്ങൾ അറിയണമെന്നും ഇതിനായാണ് പുതിയ നിർദ്ദേശമെന്നും കേന്ദ്ര സർക്കാർ പറയുന്നു.

നിലവിൽ നിർദ്ദേശത്തെ വ്യവസായികൾ സ്വാഗതം ചെയ്തുവെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ നിയമ നിർദ്ദേശം നടപ്പാക്കുന്നത് വലിയ വെല്ലുവിളിയാണന്നും വ്യവസായികൾ അറിയിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിക്കേണ്ട കടമ കച്ചവടക്കാരിൽ നിക്ഷിപ്തമാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →