ന്യൂഡല്‍ഹി: സേനാ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ 89 ആപ്പുകള്‍ക്ക് നിരോധമേര്‍പ്പെടുത്തി. ടിക് ടോക്ക്, ഇന്‍സ്റ്റ ഗ്രാം, ട്രൂകോളര്‍, ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി.
Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Truecaller and Instagram to plug leakage of information: Indian Army Sources pic.twitter.com/l23Lu5ndNh
— ANI (@ANI) July 8, 2020
ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്‌ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്‌സ്, ഡിയു പ്രൈവസി തുടങ്ങിയ ആപ്പുകള്‍ നിരോധന ആപ്പുകളുടെ പട്ടികയിലുണ്ടെന്നാണ് വിവരം
നേരത്തെ, ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകള്‍ നിരോധിച്ചതെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.