കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന ആവശ്യം ഇതിൽ ഉണ്ട്

തിരുവനന്തപുരം: സ്വർണ്ണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.സിബിഐ അടക്കം അന്വേഷണ ഏജൻസികളോട് കോൺസുലേറ്റ് എല്ലാവിധത്തിലും സഹകരിക്കുമെന്നും പറഞ്ഞു.

കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് കോൺസുലേറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയതിനെ കാണുന്നത്. ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരൻചർച്ച നടത്തുകയുണ്ടായി. കേസിൽ ഇടപെടാൻ സിബിഐക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്

സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ കൊച്ചി കസ്റ്റംസ് ഓഫീസ് സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

കസ്റ്റംസ് ഉദ്യോഗസ്ഥർ നെടുമങ്ങാട് നിന്നും കസ്റ്റഡിയിലെടുത്ത്‌ കൊച്ചി ഓഫീസിൽ കൊണ്ടുവന്ന സൗമ്യയെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →