ഏറത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍
പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഏറത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ജനപ്രതിനിധി രാജേഷ് അമ്പാടി വേറിട്ട ഒരു പരിപാടിയുമായി രംഗത്തിറങ്ങിയത് ശ്രദ്ധയമാകുന്നു. തന്റെ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറിതൈ നേരിട്ട് എത്തിക്കുന്നതിനായി ‘തൈ വണ്ടി’ എന്ന ആശയം നടപ്പാക്കിയിരിക്കുകയാണ്.
വാനുമായി വീടുകള്‍ സന്ദര്‍ശിച്ച് ഓണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായിട്ടുള്ള തൈകള്‍ സൗജന്യമായി വിതരണം നടത്തുകയാണു പഞ്ചായത്തംഗം. വാര്‍ഡിലെ ഓരോ കുടുംബത്തിനും തക്കാളി, വെണ്ട, വഴുതന, പയര്‍, പച്ചമുളക് എന്നിവയുടെ അഞ്ച് തൈകള്‍വീതം മൊത്തം 25 തൈകളാണു വിതരണം നടത്തുന്നത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പച്ചക്കറിതൈകളുടെ വിതരണത്തിന്റെയും തൈ വണ്ടിയുടെയും ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, ഗ്രാമപഞ്ചായത്തംഗം അജിത്കുമാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തന്റെ വാര്‍ഡിലെ ആനുകൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും നേരിട്ട് എത്തിക്കുന്ന നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പഞ്ചായത്തംഗം രാജേഷ് ആമ്പാടിയില്‍ പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5975/vithu-vanti-in-erath-grama-panchayath-.html