മഹാരാഷ്ട : കൊറോണ പ്രതിരോധ കിറ്റണിഞ്ഞ് നൂറ് പവൻ കൊള്ളയടിച്ചു. നാലു പേരടങ്ങിയ അജ്ഞാത സംഘമാണ് സ്വർണ്ണം മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നുമാണ് ഇവർ പി പി ഇ കിറ്റ് ധരിച്ചിരുന്നതായും നാല് പേർ ഉള്ളതായും കണ്ടെത്തിയത്.
മഹാരാഷ്ട യിലെ സത്താറ ജില്ലയിലെ പാൽത്താൻ പ്രദേശത്തെ സ്വർണ്ണ കച്ചവട ശാലയിൽ നിന്നുമാണ് സ്വർണ്ണം മോഷ്ടിച്ചത്. കവർച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഉടമ വിവരമറിയുന്നത് .
സംഭവത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി മുംബൈ പോലീസ് പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കൊള്ളയും മോഷണവും കൊലപാതകവും ഏറെക്കുറെ പൂർണ്ണമായും നിലച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാം പഴയപടിയാവുകയാണ്.
രോഗ പ്രതിരോധത്തിനപ്പുറം സെക്യൂരിറ്റി സംവിധാനങ്ങളിൽ നിന്നും പോലീസിൽ നിന്നും രക്ഷനേടുന്നതിനുള്ള മികച്ച കവചമായി പി പി ഇ കിറ്റുകൾ മാറുന്ന സാഹചര്യത്തിലേയ്ക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. വളരെ പരിമിതമായി മാത്രം ലഭിക്കുന്ന കിറ്റുകൾ മോഷ്ടാക്കൾക്ക് ലഭിച്ച സ്ഥലം വളരെ പെട്ടെന്ന് കണ്ടത്തുവാൻ പോലീസിന് സാധിക്കുമെന്നതിൽ സംശയമില്ല. ഇത് പ്രതികളെ വേഗത്തിൽ കണ്ടെത്തുന്നതിന് സഹായകമാകും.

