5 ദിവസത്തിനുള്ളില്‍ 600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് കൊറോണ ബാധ; തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപനം പിടിവിട്ട് പോവുകയാണ്. പൂന്തുറയിൽ 5 ദിവസത്തിനുള്ളില്‍ 600 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആര്യനാട് പഞ്ചായത്തിൽ നൂറ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് പേർക്ക് രോഗം ഉള്ളതായി കണ്ടെത്തി. രോഗം അതിവേഗം പടരുന്നതായാണ് വിവരം. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം പെരുകുകയാണ്.

കടലോര പ്രദേശമായ വള്ളക്കടവിലും രോഗബാധ ഗണ്യമാണ്. ആര്യനാട് പഞ്ചായത്ത് പൂർണമായും അടച്ചു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ട്രിപ്പിൾ ലോക് ഡൗണിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് പോലീസ് കമാൻഡോകളേയും വിന്യസിച്ചിട്ടുണ്ട്. എറണാകുളത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു.

പത്തനംതിട്ടയിൽ രോഗബാധയെത്തുടർന്ന് സർക്കാരും മുനിസിപ്പാലിറ്റിയും ജാഗ്രത വർദ്ധിപ്പിച്ചു. മുനിസിപ്പാലിറ്റിയെ കണ്ടോൺമെൻറ് സോൺ ആകണമെന്ന് നഗരസഭ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →